02:08pm 11 November 2026
NEWS
ഇന്ത്യൻ ജിയോഫിസിക്കൽ യൂണിയൻ അവാർഡ് കുസാറ്റ് പ്രൊഫസർക്ക്
07/10/2025  02:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ ജിയോഫിസിക്കൽ യൂണിയൻ അവാർഡ് കുസാറ്റ് പ്രൊഫസർക്ക്

 

കൊച്ചി: ഇന്ത്യൻ ജിയോഫിസിക്കൽ യൂണിയന്റെ (ഐ.ജി.യു) ഈ വർഷത്തെ ആനി തൽവാനി മെമ്മോറിയൽ പ്രൈസ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് മേധാവി ഡോ. സുനിൽ പി എസിന് ലഭിച്ചു. ഭൗമ ശാസ്ത്ര രംഗത്തും, ഇന്ത്യൻ ധ്രുവ ഗവേഷണ രംഗത്തും രണ്ടര പതിറ്റാണ്ടിലേറെയായി ഡോ. സുനിൽ നൽകിയിട്ടുള്ള മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ് നൽകുന്നത്.

2013 മുതൽ എല്ലാ വർഷവും, ഐ.ജി.യു നൽകിവരുന്ന ഈ അവാർഡ് ആദ്യമായാണ് ഒരു മലയാളി ശാസ്ത്രജ്ഞന് ലഭിക്കുന്നത്. നവംബർ ആദ്യ വാരം ഹൈദ്രബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൽ (ഇൻകോയിസ്) നടക്കുന്ന ഐ.ജി.യു ടെ 62-)o വാർഷിക സമ്മേളനത്തിൽ ഡോ. സുനിലിന് അവാർഡ് സമ്മാനിക്കും.

പതിനെട്ടു വർഷം മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസത്തിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ. സുനിൽ, 2018 ലാണ് കുസാറ്റിൽ പ്രൊഫസറായി ചേർന്നത്. ഗവേഷണാർത്ഥം ധ്രുവ പ്രദേശങ്ങളായ അന്റാർട്ടികയും, ആർട്ടിക്കും ഉൾപ്പെടെ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും നിരവധി തവണ ഡോ. സുനിൽ സന്ദർശിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img